Breaking News

കാസർഗോടൻ ഹവാല: 57.68 ലക്ഷവുമായി ജില്ലയിൽ ഇന്നലെ പിടിയിലായത് 4 പേർ



കാസർകോട്‌ : കാസർകോടും നീലേശ്വരത്തും പൊലീസ്‌ വാഹന പരിശോധനയിൽ 57.68 ലക്ഷത്തിന്റെ കുഴപ്പണം പിടിച്ചെടുത്തു. കാസർകോട്–-കാഞ്ഞങ്ങാട്‌ സംസ്ഥാന പാതയിലെ ചന്ദ്രഗിരി പാലത്തിന്‌ സമീപത്തെ പരിശോധനയിൽ 30 ലക്ഷം രൂപയാണ്‌ പിടികൂടിയത്‌. അബ്ദുൽ ഖാദർ മഹഷൂഫിനെ (35) അറസ്‌റ്റുചെയ്‌തു. കാസർകോട്‌ ഫോർട് റോഡിൽനിന്ന് 9.18 ലക്ഷം രൂപയാണ്‌ പിടികൂടിയത്‌. മുഹമ്മദ് ഷാഫി (46), എം എ റഹ്‌മാൻ (51) എന്നിവരാണ് പിടിയിലായത്.
കാസർകോട് ഡിവൈഎസ്‌ പി പി കെ സുധാകരൻ, ഇൻസ്പെക്ടർ പി അജിത് കുമാർ, എസ്ഐ വിഷ്ണുപ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്‌ച രാവിലെ നടത്തിയ പരിശോധനയിലാണ് സ്‌കൂട്ടറിൽനിന്ന് പണവുമായി ഇവർ അറസ്റ്റിലായത്.
നീലേശ്വരം മാർക്കറ്റിന് സമീപം സ്കൂട്ടിയിൽ കടത്താൻ ശ്രമിച്ച 18.5 ലക്ഷം രൂപയുമായി ഒഴിഞ്ഞവളപ്പ് പുഞ്ചാവിയിലെ കെ കെ ഹൗസിൽ കെ കെ ഇർഷാദാ(35)ണ് അറസ്‌റ്റിലായത്‌. കാഞ്ഞങ്ങാട് ഡിവൈഎസ്‌ പി പി ബാലകൃഷ്ണൻ നായരുടെയും നീലേശ്വരം എസ്ഐ കെ ശ്രീജേഷിന്റെയും നേതൃത്വത്തിൽ ബുധനാഴ്‌ച രാവിലെ നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. സംഘത്തിൽ അബുബക്കർ കല്ലായി. നികേഷ്, പ്രണവ്, വിനോദ് എന്നിവരുണ്ടായിരുന്നു.


No comments