Breaking News

പുതുതായി നിർമ്മിച്ച കോടോം ബേളൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ആസ്ഥാന മന്ദിരം പാണക്കാട് സയ്യിദ് മുനവ്വിർ അലി ശിഹാബ് തങ്ങൾ സന്ദർശിച്ചു


കാലിച്ചാനടുക്കം: കോടോം ബേളൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ആസ്ഥാന മന്ദിരമായ മർഹും പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങൾ സ്മാരക സൗധം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വിർ അലി ശിഹാബ് തങ്ങൾ സന്ദർശിച്ചു.ഫെബ്രുവരി 4 ന്

പാണക്കാട് സയ്യിദ്  മുഇനലി തങ്ങൾ ഉൽഘാടനം ചെയ്ത സൗധത്തിന്റെ യഥാർത്ഥ ഉൽഘാടകൻ മുനവ്വിർ തങ്ങളായിരുന്നു. ചില അസൗകര്യങ്ങൾ കരണം തങ്ങൾക്ക് അന്ന് ഉൽഘാടന പരിപാടികളിൽ പങ്കെടുക്കാൻ സാധിച്ചിട്ടില്ല. സൗകര്യപ്പെടുന്ന മറ്റൊരു ദിവസം ഞാൻ ഓഫീസ് സന്ദർശിക്കുമെന്ന് മുനവ്വിർ തങ്ങൾ കോടോം ബേളൂർ പഞ്ചായത്തിലെ മുസ്ലിം ലീഗ് പ്രവർത്തകർക്ക് അന്ന് ഉറപ്പ് കൊടുത്തിരുന്നു. ആ ഉറപ്പാണ് തങ്ങൾ കഴിഞ്ഞ ദിവസം പാലിച്ചത്. മൺഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ബഷീർ വെള്ളിക്കോത്ത്, വൈസ് പ്രസിഡണ്ട് മുസ്തഫ തായന്നൂർ എന്നിവരും തങ്ങളുടെ ഒപ്പം ഉണ്ടായിരുന്നു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ടി പി, ഫാറൂഖ് അടുക്കം, ജനറൽ സെക്രട്ടറി കെ എം എ, റഹിമാൻ പാറപ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഭാരവാഹികളും പ്രവർത്തകരും ചേർന്നു സ്വീകരിച്ചു.

No comments