Breaking News

ബളാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജോർജ് മുത്തോലി അനുസ്മരണം സംഘടിപ്പിച്ചു


മാലോം : കോണ്‍ഗ്രസ് നേതാവും, മാലോം സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റുമായിരുന്ന ജോര്‍ജ് മുത്തോലിയുടെ 8-ാമത് ചരമ വാര്‍ഷിക അനുസ്മരണ സമ്മേളനം ബളാല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍  മാലോത്ത് നടന്നു. ബളാല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം പി ജോസഫ് അധ്യക്ഷത വഹിച്ചു.ബളാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം  യോഗം ഉദ്ഘാടനം ചെയ്ത് അനുസ്മരണ പ്രഭാഷണം നടത്തി.

സി പി എം നേതാവ് ടി പി തമ്പാന്‍, കേരള കോണ്‍ഗ്രസ് നേതാവ് ജോയ് മൈക്കിള്‍,കെ പി സി സി മൈനോരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡാര്‍ലിന്‍ ജോര്‍ജ് കടവന്‍,ജനതാദള്‍ നേതാവ് സ്‌കറിയ കല്ലെക്കുളം,മുസ്ലിം ലീഗ് നേതാവ് നൗഷാദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാമണി എം, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷോബി ജോസഫ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ ഖാദര്‍, പഞ്ചായത്ത് മെമ്പര്‍മാരായ പത്മാവതി, രഘു പി സി, മോന്‍സി ജോയ്, ജെസ്സി ടോമി എന്നിവര്‍ സംസാരിച്ചു.ചടങ്ങില്‍  ബളാല്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അലക്‌സ് നെടിയകാല സ്വാഗതവും സിജു തെക്കെയറ്റംനന്ദിപറഞ്ഞു.

No comments