Breaking News

സുരാജ് വെഞ്ഞാറമൂടിൻ്റെ നേതൃത്വത്തിൽ ടീം മദനോത്സവം ജില്ലയിൽ.. കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ എന്നീ തീയ്യറ്ററുകൾ സന്ദർശിച്ചു


കാഞ്ഞങ്ങാട്: 25 ദിവസം പിന്നിടുന്ന  മദനോത്സവം സിനിമയുടെ വിജയാഘോഷങ്ങൾക്കായി നായകൻ സുരാജ് വെഞ്ഞാറമൂടിൻ്റെ നേതൃത്വത്തിൽ കാസർകോട് ജില്ലയിലെ സിനിമാ തീയ്യേറ്ററുകൾ സന്ദർശിച്ചു. രാവിലെ കാസർകോട് മെഹബൂബ്, ഉച്ചയ്ക്ക് കാഞ്ഞങ്ങാട് ദീപ്തി, തുടർന്ന് കാഞ്ഞങ്ങാട് വി.ജി.എം മൾട്ടിപ്ലക്സ്, പയ്യന്നൂർ ശാന്തി എന്നി തീയ്യറുകളിൽ ടീം മദനോത്സവം സന്ദർശനം നടത്തി. കാഞ്ഞങ്ങാട് ദീപ്തിയിൽ സുരാജ് തീയ്യറ്ററിനകത്ത് കയറി കാണികളെ അഭിവാദ്യം ചെയ്തു. തുടർന്ന് കേയ്ക്ക് മുറിച്ചു. കാസർകോടിൻ്റെ സ്നേഹത്തിന് നന്ദി പറഞ്ഞ് സുരാജ്. നായിക ഭാമ അരുൺ, സംവിധായകൻ സുധീഷ് ഗോപിനാഥ്, സഹസംവിധായകൻ അജിത് ചന്ദ്ര, അഭിനേതാക്കളായ ചന്ദ്രിക മടിക്കൈ, പി.പി കുഞ്ഞികൃഷ്ണൻ, കുഞ്ഞികൃഷ്ണ പണിക്കർ, രാജേഷ് അഴീക്കോടൻ, ചന്ദ്രു വെള്ളരിക്കുണ്ട്, സതീശൻ, ബാലു, അജിത്, ദിവാകരൻ വിഷ്ണുമംഗലം തുടങ്ങിയവരും ടീമിനൊപ്പം ഉണ്ടായിരുന്നു. രാത്രി ഡിവൈഎഫ്ഐ കെ.7 സോക്കർ ഫുട്ബോൾ മത്സരവേദിയും ടീം സന്ദർശിക്കും.

No comments