Breaking News

ഭീമനടി മാങ്ങോട് സെൻറ് ജോർജ് ചാപ്പലിൽ വി. ഗീവറുഗ്ഗീസ് സഹദായുടെ ഓർമ്മ പെരുന്നാളിനു കൊടിയേറി


വെള്ളരിക്കുണ്ട് : ഭീമനടി മാങ്ങോട് സെൻറ് ജോർജ് ചാപ്പലിൽ വി. ഗീവറുഗ്ഗീസ് സഹദായുടെ ഓർമ്മ പെരുന്നാളിനു കൊടിയേറി. നറുക്കിലക്കാട് സെൻറ് മേരീസ് ഓർത്തഡോക്സ് ഇടവകയുടെ മാങ്ങോട് ചാപ്പലിൽ ആണ്ടുതോറും നടത്തിവരാറുള്ള വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളിന്കൊടിയേറി. ഇടവക വികാരി ഫാദർ ഷാജൻ വർഗീസ് കൊടി ഉയർത്തി. ഫാദർ അലക്സ് പേരോത്ത്, ഇടവക ട്രസ്റ്റി ഇട്ടി മാത്യു ഇടേശേരി മറ്റ് മനേജിംങ്ങ് കമ്മറ്റിയംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. മെയ് നാലിന് വൈകുന്നേരം ആറുമണിക്ക് സന്ധ്യാ നമസ്കാരം  ഗാനശുശ്രൂഷ തുടർന്ന്  ഫാദർ അലക്സ് പേരോത്ത്   കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. അഞ്ചിന് വൈകുന്നേരം ആറുമണിക്ക് സന്ധ്യ നമസ്ക്കാരം തുടർന്ന് ഫാ. പോൾ. ജി വചന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും . ആറിനു വൈകുന്നേരം ആറുമണിക്ക് സന്ധ്യ നമസ്കാരം 7 മണിക്ക്    ഭക്തിനിർഭരമായ പ്രദക്ഷിണം മാങ്ങോട് കുരിശിങ്കലേക്ക് തുടർന്ന് ഫാദർ സിജിൻ മാത്യു മണിപ്പാൽ വചന സന്ദേശം നൽകും. എട്ടുമണിക്ക് സൺഡേ സ്കൂൾ കുട്ടികളുടെ വിവിധ കലാപരിപാടികൾ, വാദ്യമേ മേളങ്ങളുടെ ഡിസ്പ്ലേ, സ്നേഹ വിരുന്ന് . പെരുന്നാളിന്റെ സമാപന ദിവസമായ 7 ന് രാവിലെ 7മണിക്ക്  പ്രഭാത നമസ്ക്കക്കാരം, വിശുദ്ധ കുർബ്ബാന, പെരുന്നാൾ സന്ദേശം, പിതൃ സ്മരണ, ലേലം, ദേവാലയത്തിന് ചുറ്റുമുള്ള പ്രദക്ഷിണം, ആശിർവാദം, നേർച്ച വിളമ്പ്  കൊടിയിറക്കത്തോടുകൂടി  പെരുന്നാളിന് സമാപനം കുറിക്കും.

No comments