Breaking News

വെസ്റ്റ് എളേരി പഞ്ചായത്ത് കുടുംബശ്രീ അരങ്ങ് ,'23 കലാമേള സംഘടിപ്പിച്ചു


കുന്നുംകൈ : കുടുംബശ്രീ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വെസ്റ്റ് എളേരി പഞ്ചായത്ത് കുടുംബശ്രീ അരങ്ങ് '23 കലാമേള  ഭീമനടി  വ്യാപാര ഭവനിൽ നടന്നു. ചടങ്ങിനോടനുബന്ധിച്ചു വിവിധ കുടുംബശ്രീ യൂണിറ്റുകകളെ അണിനിരത്തികൊണ്ട്  ഘോഷയാത്രയും നടന്നു.കലാമേള വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ മോഹനൻ ഉദ്‌ഘാടനം ചെയ്തു.സി ഡി എസ്  ചെയർപേഴ്സൺ സൗദാമിനി വിജയൻ അധ്യക്ഷയായി.ഗ്രാമ  പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സി ഇസ്മായിൽ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ കെ കെ തങ്കച്ചൻ, മോളി കുട്ടി  പോൾ വാർഡ് മെമ്പർമാരായ ടി വി രാജീവൻ ഇ ടി ജോസ് ശാന്തി കൃപ ടി ജെ ജയിൻസ്  ഓമന കുഞ്ഞിക്കണ്ണൻ എന്നിവർ സംബന്ധിച്ച് . അസിസ്റ്റന്റ് സെക്രട്ടറി കെ ജെ പോൾ സ്വാഗതവും സി ഡി എസ്  വൈസ് ചെയർ പേർസൺ  കെ വി പ്രമീള നന്ദിയും പറഞ്ഞു.

No comments