Breaking News

നരേന്ദ്ര മോദി സർക്കാരിൻ്റെ ഒമ്പതാം വാർഷികാഘോഷങ്ങൾക്ക് തുടക്കം മാലോത്ത് കസബ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ ഗ്രൗണ്ടും, പരിസരവും ശുചീകരിച്ച് ബിജെപി പ്രവർത്തകർ


മാലോം: നരേന്ദ്ര മോദി സർക്കാരിൻ്റെ ഒമ്പതാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി, സേവന പ്രവർത്തനങ്ങളുമായി ബി.ജെ.പി.പ്രവർത്തകർ. 9 വർഷം പൂർത്തിയാക്കുന്ന നരേന്ദ്ര മോദി സർക്കാരിൻ്റെ വാർഷികാഘോഷ പരിപാടികൾ ജൂൺ 30 വരെ നടക്കും. ജനമ്പർക്കമുൾപ്പെടെ വിപുലമായ പരിപാടികളാണ് രാജ്യമെമ്പാടും ഒരു മാസക്കാലം നടക്കുക. മലയോര മേഖലയിൽ പരിപാടികളുടെ തുടക്കം കുറിച്ചു കൊണ്ട് മാലോം - പടയങ്കല്ലിലെ ബി.ജെ.പി.പ്രവർത്തകർ മാലോത്ത് കസബ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ ഗ്രൗണ്ടും, പരിസരവും ശുചീകരിച്ചു. സാജൻ പുഞ്ച, കെ.ആർ.മണി, നന്ദു, മിനി മനോജ്, രാധാ രവി എന്നിവർ നേതൃത്വം നൽകി.

No comments