നിരവധി കവർച്ച കേസുകളിൽ പ്രതിയായ പാലാവയൽ സ്വദേശി പിടിയിൽ
ചെറുപുഴ: റബ്ബർഷീറ്റ് മോഷ്ടിച്ച് വിറ്റ കേസിൽ യുവാവ് പിടിയിൽ. കാസർകോട് പാലാവയൽ ചാവറഗിരിയിലെ ഓലിക്കൽ തോമസ് ചാക്കോ (ഷിനോജ്-39) ആണ് അറസ്റ്റിലായത്. ഏപ്രിൽ 26-ന് രാത്രി മഞ്ഞക്കാട് സെയ്ന്റ് ജോസഫ് പള്ളിയിൽനിന്ന് റബ്ബർഷീറ്റ് മോഷ്ടിച്ച് പാടിയോട്ടുചാലിൽ കടയിൽ വിൽക്കുകയായിരുന്നു. കാറിലെത്തിയാണ് ഇയാൾ മോഷണം നടത്തിയത്. ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കളവുകേസിലും ഇയാൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.
ചെറുപുഴ സ്റ്റേഷനിലെ എസ്.ഐ.മാരായ എം.പി.ഷാജി, എം.നാരായണൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് തോമസ് ചാക്കോ പിടിയിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
No comments