Breaking News

പരപ്പ ബ്ലോക്ക് പഞ്ചായത്ത്തല അങ്കനവാടി പ്രവേശനോത്സവം എടത്തോട് നടന്നു പ്രസിഡണ്ട് എം.ലക്ഷ്മി ഉദ്ഘാടനം ചെയ്തു


പരപ്പ: ചിരിക്കിലുക്കം എന്ന പേരിൽ നടക്കുന്ന അങ്കനവാടി പ്രവേശനോത്സവത്തിൻ്റെ പരപ്പ ബ്ലോക്ക് തല പ്രവേശനോത്സവം എടത്തോട് അങ്കനവാടിയിൽ നടന്നു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ലക്ഷ്മി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ. ഭൂപേഷ് അധ്യക്ഷനായി. ബളാൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.രാധാമണി മുഖ്യാഥിതിയായി. വാർഡ് മെമ്പർ ജോസഫ് വർക്കി സ്വാഗതം പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി. രേഖ, ഐ സി ഡി എസ് പരപ്പയിലെ ലത, ഹെൽത്ത് ഇൻസ്പെക്ടർ അജിത് സി ഫിലിപ്പ്, കെ.കരുണാകരൻ നായർ, കെ.ശശിധരൻ, എം പി ജോസഫ്, സാബു കാക്കനാട്ട്, സി കൃഷ്ണൻ, അച്യുതൻ, മേരി ബാബു, ജീനി തുടങ്ങിയവർ ആശംസകൾ നേരുന്നു. അങ്കനവാടി വർക്കർ കെ നാരായണി സ്വാഗതം പറഞ്ഞു

No comments