Breaking News

"ഒ ഇ സി ആനുകൂല്യത്തിനുള്ള ഫണ്ട് അനുവദിക്കുക" എം ബി സി ഫ് നേതൃത്വത്തിൽ കാഞ്ഞങ്ങാട് സിവിൽ സ്റ്റേഷന് മുന്നിൽ ധർണ്ണ നടത്തി


കാഞ്ഞങ്ങാട്: ഒ ഇ സി ആനുകൂല്യത്തിനുള്ള ഫണ്ട് അനുവദിക്കുക, ഒ ഇ സി ഗ്രാന്റ് നൽകുക, ഒ ബി എച്ച് വിദ്യാർത്ഥികളോട് സർക്കാർ നീതി കാണിക്കുക, എം ബി സി എഫ് സമുദായ അംഗങ്ങൾക്ക് ഉള്ള 10 ശതമാനം സംവരണം പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എം ബി സി ഫ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് സിവിൽ സ്റ്റേഷന് മുമ്പിൽ ധർണ്ണാ സമരം സംഘടിപ്പിച്ചു. 

സമരത്തിന് എം ബി സി ഫ് ജില്ല സെക്രട്ടറി പി പവിത്രൻ സ്വാഗതം പറഞ്ഞു. വർക്കിങ്ങ് പ്രസിടണ്ട് ബാബു മാണിയൂർ അദ്ധ്യക്ഷത വഹിച്ചു. യാദവ മഹാ സഭ അഖിലേന്ത്യാ സെക്രട്ടറി എം രമേഷ് യാദവ് ഉൽഘാടനം ചെയ്തു എം ബി സി ഫ് സംസ്ഥാന വൈസ് പ്രസിടണ്ട് പി.ടി നന്ദകുമാർ , അ ഡ്വക്കേറ്റ് പി വി സുരേഷ് ശിവരാമൻ മേസ്ത്രി കെ എം ദാമോദരൻ ബി പി പ്രദീപ് കുമാർ പി പി ബാലചന്ദ്രഗുരുക്കൾ വി കൃഷ്ണൻ മാസ്റ്റർ കമലാക്ഷ ചന്ദ്രബാബു പി രാജേശ്വരി ബാബു കുന്നത്ത് അരവിന്ദൻ നെല്ലിമൊട്ട രമണി ടീച്ചർ ഇന്ദുലേഖ വി എം ചന്ദ്രൻ പി വൈ കുഞ്ഞികൃഷ്ണൻ തമ്പാൻ കെ ഗോപി ചന്ദ്രൻ പെരിയ സുനിതാ വൈകുണ്ഠൻ 

എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ പി വി ബാലകൃഷ്ണൻ നന്ദി പറഞ്ഞു

No comments