Breaking News

അശാന്തം ചിത്രകലാ സ്പെഷ്യൽ ജൂറി പുരസ്കാരം രാജേന്ദ്രൻ പുല്ലൂരിന്


ഇടപ്പള്ളി: ചിത്രകലയിൽ വേറിട്ട ശൈലിക്കുടമയായിരുന്ന പ്രമുഖ ചിത്രകാരൻ അശാന്തൻ്റെ ഓർമ്മയ്ക്കായി ഇടപ്പള്ളി വടക്കുംഭാഗം സർവ്വീസ് സഹകരണ ബാങ്ക് വർഷം തോറും നൽകി വരുന്ന അശാന്തം ചിത്രകലാ പുരസ്കാരത്തിന് (സ്പെഷ്യൽ ജൂറി) രാജേന്ദ്രൻ പുല്ലൂർ അർഹനായി. പെത്തറ്റിക് ഫ്ലീ ഫ്രം ഇൻഷൂർജൻസി എന്ന ചിത്രമാണ് പുരസ്കാരം നേടിയത്. പതിനഞ്ചായിരം രൂപയും പ്രശസ്തി പത്രവും മൊമൻ്റോയുമടങ്ങുന്ന പുരസ്കാരം മെയ് 27 ന് അഞ്ചു മണിക്ക് എറണാകുളം ജില്ലയിലെ ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിൽ വെച്ച് വിതരണം ചെയ്യും. അശാന്തം പുരസ്കാരത്തിന് ലഭിച്ച ചിത്രങ്ങളുടെ പ്രദർശനം മെയ് പതിനേഴ് മുതൽ ഇരുപതു വരെ എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ നടക്കും.


ചിത്രകലാ രംഗത്ത് കഴിഞ്ഞ മുപ്പതു വർഷമായി സജീവമായി നിൽക്കുന്ന രാജേന്ദ്രൻ പുല്ലൂരിന് രാജ രവിവർമ്മ  സംസ്ഥാന ചിത്രകലാ പുരസ്കാരം, ന്യൂഡൽഹിയിലെ ഐഫക്സ് സംസ്ഥാന ചിത്രകലാ പുരസ്കാരം, സിദ്ധാർത്ഥ ഫൗണ്ടേഷൻ ചിത്രകലാ പുരസ്കാരം, ജൂനിയർ ചേമ്പർ യുവപ്രതിഭാ പുരസ്കാരം തുടങ്ങിയ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ദേശീയ ചിത്രകലാ ക്യാമ്പിലsക്കം കേരളത്തിനകത്തും പുറത്തുമായി നിരവധി ചിത്രകലാ ക്യാമ്പുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇരുപതോളം ഏകാംഗ ചിത്രപ്രദർശനങ്ങളും നടത്തിയിട്ടുണ്ട്. കോഴിക്കോട് ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിൽ ആർട്ടിസ്റ്റ് ക്യൂറേറ്റർ ആയി ജോലി ചെയ്യുന്നു.

No comments