Breaking News

ഹവാല പണവുമായി കാഞ്ഞങ്ങാട് സ്വദേശി പിടിയിൽ


കാസര്‍കോട് ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്ന ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ് രണ്ടാം ഘട്ട ഭാഗമായി നീലേശ്വരത്ത് നടത്തിയ പരിശോധനയില്‍ കുഴല്‍പ്പണം പിടികൂടി. കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.ബാലകൃഷ്ണന്‍ നായരുടെയും നീലേശ്വരം എസ്‌ഐ കെ.ശ്രീജേഷിന്റെയും നേതൃത്വത്തില്‍ ബുധനാഴ്ച്ച രാവിലെ നീലേശ്വരം മാര്‍ക്കറ്റിന് സമീപം വെച്ച് നടത്തിയ പരിശോധനയിലാണ് കെ.എല്‍ 86 എ 1843 നമ്പര്‍ സ്‌ക്കൂട്ടിയില്‍ രേഖകളില്ലാതെ കടത്തുകയായിരുന്ന 18.5 ലക്ഷം രൂപയുമായി കെ.കെ ഇര്‍ഷാദ് (33) പിടിയിലായത്. കാഞ്ഞങ്ങാട് പുഞ്ചാവി ഒഴിഞ്ഞ വളപ്പ് സ്വദേശിയാണ്. പണം പിടികൂടിയ പൊലീസ് സംഘത്തില്‍ അബുബക്കര്‍ കല്ലായി, നികേഷ്., പ്രണവ്, വിനോദ് എന്നിവരും ഉണ്ടായിരുന്നു.


No comments