Breaking News

വേണമെങ്കിൽ ചക്ക സമ്മാനവും നേടും ഏറ്റവും നല്ല നാടൻ വരിക്കപ്ലാവിന് പതിനായിരം രൂപ സമ്മാനം വെള്ളരിക്കുണ്ടിൽ നടക്കുന്ന ചക്ക-മാമ്പഴ മഹോത്സവത്തിൻ്റെ ഭാഗമായാണ് ഈ വേറിട്ട മത്സരം


കൊന്നക്കാട്: പറമ്പിൽ നല്ല നാടൻ വരിക്കപ്ലാവുണ്ടോ.? ഇതാ പതിനായിരം രൂപ സമ്മാനം നേടാൻ അവസരം..  കൊന്നക്കാട് ചൈത്രവാഹിനി ഫാർമേഴ്സ് ക്ളബ്ബും, ബളാൽ കൃഷിഭവനും, ബളാൽ പഞ്ചായത്ത് സി.ഡി.എസും ചേർന്ന് മെയ് 25, 26, 27 തിയതികളിൽ വെള്ളരിക്കുണ്ടിൽ സംഘടിപ്പിക്കുന്ന ചക്ക - മാമ്പഴ മഹോത്സവത്തിൻ്റെ ഭാഗമായാണ് മലയോര മേഖലയിലെ ഏറ്റവും മികച്ച നാടൻ വരിക്ക പ്ലാവിനെ തിരഞ്ഞെടുക്കാൻ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച നാടൻ വരിക്ക പ്ലാവിൻ്റെ ഉടമക്ക് പതിനായിരം രൂപ സമ്മാനമാണ് പ്രഖ്യാപിച്ചിട്ടുളളത്. മത്സരത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ മെയ് 22 ന് മുമ്പായി 9207604997 എന്ന നമ്പറിൽ ബന്ധപ്പെടുക.

No comments