Breaking News

പുന:പ്രതിഷ്ഠാ നവീകരണ കലശമഹോൽസവത്തിന് ഒരുങ്ങി പുലയനടുക്കം ശ്രീ സുബ്രഹ്മണ്യ കോവിൽ മെയ് 19 മുതൽ 22 വരെയാണ് മഹോത്സവം


കോളംകുളം: പതിനേഴ് വർഷങ്ങൾക്ക് ശേഷം പുലയനടുക്കം ശ്രീ സുബ്രഹ്മണ്യ കോവിലിൽ   2023 മെയ് 19 മുതൽ 22    വരെ  നാല് നാളുകളായി നടക്കുന്ന പുന:പ്രതിഷ്ഠാ നവീകരണ കലശമഹോൽസവത്തിന്‍റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. ഒന്നാം ദിവസമായ   വെള്ളിയാഴ്ച രാവിലെ 9.30 മണിക്ക് പെരിയങ്ങാനം ശ്രീ ധർമ്മ ശാസ്താം കാവിൽ നിന്നുള്ള കലവറ നിറക്കൽ ഘോഷയാത്രയോടെ ഉൽസവ പരിപാടികൾക്ക് തുടക്കമാകും. വെകുന്നേരം 7 മണിക്ക് കോവിൽ നവീകരണത്തിന്റെു ഭാഗമായി    നിർമ്മിച്ച നവീകരണ പ്രവൃത്തികളായ കോവിൽ മേൽ പന്തൽ, കോവിൽ, ഇടുമ്പൻ ശില പാകിയത്, നമസ്കാര മണ്ഡപം, ഭണ്ഡാരം എന്നിവയുടെ    സമർപ്പണം. 7.30 ന് സുവനീർ പ്രകാശനം കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്‍റ് ടി കെ രവി ഉൽഘാടനം ചെയ്യു. പ്രശസ്ത സിനിമ  സീരിയൽ സംവിധായകൻ  ശ്രീജിത്ത് പലേരി സുവനീർ പ്രകാശനം ചെയ്യും. പ്രശസ്ത യു ട്യൂബർ ആമി അശോക് സുവനീർ ഏറ്റ് വാങ്ങും.  9 മണിക്ക് ആദ്ധ്യാത്മിക പ്രഭാഷണം : സതീശൻ മാസ്റ്റർ ചിറ്റാരിക്കാൽ, തുടർന്ന് കണ്ണൂർ തരംഗിണി അവതരിപ്പിക്കുന്ന മ്യൂസിക്കൽ നൈറ്റ്.


രണ്ടാം ദിവസമായ മെയ് 20 വെള്ളിയാഴ്ച വെകിട്ട് 4 മണിക്ക് ആചാര്യ വരണം. തുടർന്ന് വിവധ താന്ത്രിക കർമ്മങ്ങൾ. വൈകിട്ട് 7 മണിക്ക് കോളംകുളം ചെറുക്കോട്ട് മുടിപ്പിനാർ ശ്രീ വിഷ്ഷുമൂർത്തി ചാമുണ്ഢി ദേവസ്ഥാനത്ത് നിന്ന് വർണ്ണശബളമായി തിരുമുൽക്കാഴ്ച വരവ്. 8.30 ന് സാംസ്കാരിക സമ്മേളനം ശ്രീ രാജ്മോഹൻ ഉണ്ണിത്താൻ എം പി, ഉൽഘാടനം ചെയ്യും.  ഡിവൈഎസ്പി ഡോ. വി ബാലകൃഷ്ണൻ, എം ലക്ഷ്മി, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്, തുടങ്ങിയവർ പങ്കെടുക്കും. ചടങ്ങിൽ വച്ച് കോവിൽ നവീകരണ പ്രവൃത്തികൾ നടത്തിയ ശില്പികളെയും എഞ്ചിനീയർമാരെയും ആദരിക്കും. തുടർന്ന് രാത്രി 10 മണിക്ക് പ്രദേശത്തെ കലാകാരന്മാർ അവതരിപ്പിക്കുന്ന പ്രാദേശിക കലാവിരുന്ന്.


മൂന്നാം   ദിവസമായ മെയ് 21 ഞായറാഴ്ച രാവിലെ 5.30 മുതൽ വിവിധ താന്ത്രിക കർമ്മങ്ങൾ. രാവിലെ 10 മണിക്ക് ആദ്ധ്യാത്മിക പ്രഭാഷണം: ശ്രീമതി ഇന്ദിരക്കുട്ടി ടീച്ചർ കുണ്ടംകുഴി, 11 ന് കോളംകുളം കാംബോജി സംഗീത പഠന കേന്ദ്രത്തിലെ കുട്ടികൾ അവതരിപ്പിക്കുന്ന സംഗീത വുരുന്ന്, വൈകുന്നേരം 7 മണിക്ക് മാതൃസമിതി അംഗങ്ങളുടെ തിരുവാതിര, കൈകൊട്ടിക്കളി, തുടർന്ന് നൃത്ത സന്ധ്യ


നാലാം ദിവസമായ മെയ് 22 ഞായറാഴ്ച രാവിലെ 5.30 മുതൽ വിവിധ താന്ത്രിക കർമ്മങ്ങൾ, രാവിലെ 6.08 മണി മുതൽ 7.44 വരെയുള്ള ഇടവം രാശി ശുഭ മുഹൂർത്തത്തിൽ തേവ പ്രതിഷ്ഠ. 11 മണിക്ക് ചെറു പനത്തടി ശ്രീ മഹാദേവ ക്ഷേത്ര ഭജന സനിതി അവതരിപ്പിക്കുന്ന ഭജന, വൈകിട്ട് 4.30 ന് വിളക്ക് പൂജ, രാത്രി 8  മണിക്ക് തണ്ണിലാമൃത് പൂജ, രാത്രി 10 മണിക്ക്  സീ കേരള സരിഗമപ ഫെയിം അക്ബർ നയിക്കുന്ന കോഴിക്കോട് സൂപ്പർ ട്രൂപ്പിന്‍റെ ഗാനമേള.  മെയ് 26 ന് പഴനി യാത്രയോടു കൂടി ഉൽസവ സമാപിക്കും.    ഉൽസവ  ദിവസങ്ങളിലെല്ലാം അന്നദാനം ഉണ്ടായിരിക്കും.

No comments