സ്പെഷ്യൽ പോലീസ് ഡ്യൂട്ടിക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ യുവതിയെ കാണാതായി, കാമുകനൊപ്പം പോയതായി കണ്ടെത്തി
നീലേശ്വരം: കര്‍ണ്ണാടകയില്‍നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്പെഷ്യല്‍ പോലീസ്‌ഡ്യൂട്ടിക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ യുവതിയെ കാണാതായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതി കാമുകനോടൊപ്പം മുങ്ങിയതായി സൂചന ലഭിച്ചു.പുതുക്കൈ ചൂട്ടത്തെ മാടമനയില്‍ എം.പത്മനാഭന്റെ ഭാര്യ രഞ്ജിതയാണ് കാണാതായത്. ഏപ്രില്‍ 26 ന് വൈകീട്ട് ട മണിക്കാണ് രഞ്ജിത കര്‍ണ്ണാടകയിലെ സ്പെഷ്യല്‍ പോലീസ് ഡ്യൂട്ടിക്ക് പോകുന്നുവെന്ന് പറഞ്ഞ് ചൂട്വത്തെ വീട്ടില്‍നിന്നും പോയത്. എന്നാല്‍ പിന്നീട് യുവതിയെ കുറിച്ച് യാതൊരു വിവരവും ഉണ്ടായില്ല. ഭര്‍ത്താവ് പത്മനാഭന്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് കര്‍ണ്ണാടകയിലെ രഞ്ജിതയുടെ വീട്ടുകാരുമായി ബന്ധപ്പെട്ടെങ്കിലും രഞ്ജിത അവിടെയും എത്തിയിട്ടില്ലെന്നാണ് വിവരം ലഭിച്ചത്.പിന്നീടാണ് ഹുബ്ലി സ്വദേശിയായ കൌശികനൊപ്പം രഞ്ജിത നാടുവിട്ടതായി അറിഞ്ഞത്. കര്‍ണ്ണാടക ഹുബ്ലിയില്‍ ധര്‍വാദ് സിറ്റിയില്‍ ഉഷ്ണിക്കര സ്വദേശിയാണ് രഞ്ജിത. ഏതാനും വര്‍ഷം മുമ്പാണ് പത്മനാഭന്‍ കര്‍ണ്ണാടക സ്വദേശിയായ രഞ്ജിതയെ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ രണ്ട് വയസുള്ള ഒരുകുട്ടിയുമുണ്ട്. ഈ കുട്ടിയെ ഭര്‍തൃവീട്ടില്‍ ഉപേക്ഷിച്ചാണ് യുവതി കാമുകനോടൊപ്പം പോയത്. പത്മനാഭന്‍നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
No comments