Breaking News

പുലയനടുക്കം സുബ്രമണ്യ കോവിൽ പുന:പ്രതിഷ്ഠ നവീകരണ കലശ മഹോത്സവത്തിന് തുടക്കം കുറിച്ച് കലവറ നിറയ്ക്കൽ ഘോഷയാത്ര നടന്നു


കോളംകുളം : പുലയനടുക്കം സുബ്രഹ്മണ്യ കോവിൽ  മെയ്‌ 19മുതൽ 22വരെ നടക്കുന്ന പുനപ്രതിഷ്ഠ നവികരണ കലശ മഹോത്സവത്തിന് തുടക്കം കുറിച്ച് പെരിയങ്ങാനം ധർമശാസ്ത കാവിൽ നിന്നും കലവറ നിറയ്ക്കൽ ഘോഷയാത്ര കോവിൽ എത്തിച്ചേർന്നു. നുറു കണക്കിന് ഭകതരാണ് കലവറ നിറയ്ക്കൽ ഘോഷയാത്രയിൽ പങ്കെടുത്തത്. കോവിൽ എത്തിച്ചേർന്ന കലവറ നിറയയ്ക്കൽ ഘോഷയാത്രയെ കോവിൽ പൂജാരിയുടെ നേതൃത്വത്തിൽ സ്വികരിച്ചു.


കലവറയിലേക്ക് അരിയും പച്ചക്കറി സാധനങ്ങളുമായി എത്തിയ ബിരിക്കുളം പോടോടുക്കത്ത് ചാമുണ്ഡി ക്ഷേത്ര കമ്മിറ്റിയേയും അന്നദാനത്തിലേക്ക് അരിയുമായി എത്തിച്ചേർന്ന മയ്യങ്ങാനം ശ്രീ വിഷ്ണു മുർത്തി ക്ഷേത്രകമ്മിറ്റി മെമ്പർമാരേയും ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ  സ്വീകരിച്ചു.

No comments