Breaking News

വള്ളിക്കടവിൽ ചീട്ടുകളിസംഘം പിടിയിൽ കളിക്കളത്തിൽ നിന്നും 30400 രൂപ പിടിച്ചെടുത്തു


വെള്ളരിക്കുണ്ട് : വള്ളിക്കടവ് ചൈത്രവാഹിനി പുഴയുടെ തീരത്ത് പണം വെച്ചു ചീട്ടുകളിക്കുകയായിരുന്ന നാലുപേർക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് നാലുപേർ പിടിയിലായത്. റോയ്, തങ്കച്ചൻ, ജയേഷ്, സിജു കുട്ടൻ എന്നിവർക്കെതിരെയാണ് വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തത്. കളിക്കളത്തിൽ നിന്നും 30400 രൂപയും പിടിച്ചെടുത്തു

No comments