Breaking News

കർഷകസംഘം ലോങ്ങ് മാർച്ചിന് വെള്ളരിക്കുണ്ടിൽ സ്വീകരണം നൽകി മുൻ എം പി, പി കരുണാകരൻ ഉദ്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട് : കർഷക ദ്രോഹനയങ്ങൾ കേന്ദ്രസർക്കാർ തിരുത്തണമെന്നും, റബർ മേഖലയിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടും,  25, 26, തീയതികളിൽ രാജ്ഭവനു മുമ്പിൽ കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ രാപ്പകൽ സത്യാഗ്രഹവും, മാർച്ചും, നടത്തുകയാണ്, പ്രചരണത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി ജില്ലകൾ കേന്ദ്രീകരിച്ചുകൊണ്ട് ലോങ്ങ്‌മാർച്ചുകൾ സംഘടിപ്പിച്ചിട്ടുണ്ട്, കാസർകോട് ജില്ലയിൽ രണ്ടു മാർച്ചുകൾ ആണ് നടക്കുന്നത് വടക്കൻ മേഖല മാർച്ചും,  തെക്കൻ മേഖല മാർച്ചും, 23 ന് രാവിലെ കാലിച്ചാമരത്തു നിന്നും സിപിഐ(എം) ജില്ലാ സെക്രട്ടറി സഖാവ് എം വി ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു കർഷകസംഘം ജില്ലാ സെക്രട്ടറി പി ജനാർദ്ദനൻ ജാഥാ ലീഡറും, ജില്ലാ ട്രഷറർ പി.ആർ ചാക്കോ ജാഥാ മാനേജരുമായി ആരംഭിച്ച  തെക്കൻ മേഖല മാർച്ചിന്റെ ഇരുപത്തിമുന്നാം തീയതിയിലെ സമാപന പൊതുയോഗം വെള്ളരിക്കുണ്ടിൽ മുൻ എം പി, പി കരുണാകരൻ ഉദ്ഘാടനം ചെയ്തു, സണ്ണി മങ്കയം സ്വാഗതം പറഞ്ഞു, സുമേഷ് പി ആർ അധ്യക്ഷത വഹിച്ചു, ജാഥാ ലീഡർ പി ജനാർദ്ദനൻ സ്വീകരണത്തിന് നന്ദി പറഞ്ഞു,

No comments