Breaking News

പൂച്ചക്കാട് കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് സ്ത്രീ മരിച്ചു


കാഞ്ഞങ്ങാട് പൂച്ചക്കാട് തെക്കുപുറത്തുണ്ടായ കാര്‍ അപകടത്തില്‍ ഒരാള്‍ മരിച്ചു. എട്ട് പേര്‍ക്ക് പരിക്കേറ്റു. കാസര്‍കോട് സീതാംഗോളി സ്വദേശിനി ഖദീജ (80) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ മംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം.


No comments