Breaking News

എ ഐ ക്യാമറ അഴിമതിക്കെതിരെ കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ചോയ്യങ്കോട് എ ഐ ക്യാമറയ്ക്ക് മുന്നിൽ ധർണ്ണാ സമരം നടത്തി


ചോയ്യങ്കോട് : എ ഐ ക്യാമറ അഴിമതിക്കെതിരെ കിനാനൂർ കരിന്തളം മണ്ഡലം കമിറ്റി ചോയ്യങ്കോട് എ ഐ ക്യാമറയ്ക്ക് മുന്നിൽ ധർണ്ണാ സമരം നടത്തി. സി.പിഎം സംസ്ഥാന കമിറ്റി അറിഞ്ഞ് കൊണ്ട് സംസ്ഥാന സർക്കാർ നടത്തിയ കൊള്ളയാണ് എ ഐ ക്യാമറ അഴിമതിയെന്ന് ധർണ്ണ ഉൽഘാടനം ചെയ്ത് കെ.പി സി സി മെമ്പർ കെ കെ നാരായണൻ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ഉമേശൻ വേളൂർ അദ്ധ്യക്ഷനായി. DCC മെമ്പർ സി.വി. ഭാവനൻ , സി.ഒ.സജി, സി.വി.ഗോപകുമാർ , ഗ്രാമ പഞ്ചായത്ത് മെമ്പർ സിൽവി ജോസഫ് ,ജനാർദ്ദനൻ കക്കോൽ , ബാബു ചേമ്പന, സി.വി.ബാലകൃഷ്ണൻ , സിജൊ പി ജോസഫ് , കണ്ണൻ പട്ളം, മനോഹരൻ വരഞ്ഞുർ , ക്ലാരമ്മ സെബാസ്റ്റ്യൻ, TV. രാജൻ കൂവാറ്റി സുകുമാരൻ കീഴ്മാല, ഷാഹുൽ ഹമീദ് കാലിച്ചാമരം തുടങ്ങിയവർ സംസാരിച്ചു

No comments