കേരള കോൺഗ്രസ് (എം) സാംസ്കാര വേദി കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി
കേരള കോൺഗ്രസ് (എം) സംസ്കാരവേദി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ, വെള്ളരിക്കുണ്ട് നിർമ്മിക്കുന്ന കാരുണ്യ ഭവനത്തിന്റെ മുൻപിൽ, പരിതസ്ഥിതി ദിനത്തിനോട് അനുബന്ധിച്ച് വൃക്ഷത്തൈ നട്ടു കൊണ്ട്, കേരള കോൺഗ്രസ് (എം) കാസർകോട് ജില്ലാ സെക്രട്ടറി ബിജു തൂളിശ്ശേരി പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞദിവസം തലശ്ശേരി അതിരൂപത ബിഷപ്പ് എമിറേറ്റ്സ് ജോർജ് വലിയമറ്റം പിതാവ് കട്ടിളവെപ്പ് കർമ്മം നിർവഹിച്ച ഭവനത്തിനു മുൻപിൽ ആണ് സാംസ്കാര വേദി പ്രവർത്തകർ ഒരുമിച്ചുകൂടി വൃക്ഷത്തൈ നട്ടത്. സംസ്കാര വേദി ജില്ലാ പ്രസിഡന്റ് ബേബി ജോസഫ് പുതുമന അധ്യക്ഷൻ ആയിരുന്നു. ടോമി മണിയൻതോട്ടം, ജോസ് കാക്കക്കൂട്ടുങ്കൽ, ലിജിൻ ഇരുപ്പക്കാട്ട്,മാത്യു കാഞ്ഞിരത്തിങ്കൽ, സൈമൺ മൊട്ടയാനിയിൽ, ജോഷ്ജോ ഒഴുകയിൽ,ജോജി പാലമറ്റം,ബെന്നി വിലങ്ങാട്,കൊച്ചുമോൻ കൈതമറ്റം, മനോജ് തുടങ്ങിയവർ സംസാരിച്ചു.
No comments