ബളാൽ സ്കൂളിലെ മുഴുവൻ എസ്.എസ്.എൽ.സി വിജയികൾക്കും അനുമോദമൊരുക്കി ടൗൺ ക്ലബ്ബ് ബളാൽ
ബളാൽ: ബളാൽ ടൗൺ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ബളാൽ ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ നിന്നും 2022 - 23 എസ്.എസ് എൽ സി പരീക്ഷയിൽ തുടർച്ചയായി100% വിജയം നേടി നാടിന് അഭിമാനമായ വിദ്യാർത്ഥികൾക്ക് അനുമോദനവും ഉപഹാര വിതരണവും നടത്തി. ക്ലബ് സെക്രട്ടറി ശ്യാം കൃഷ്ണ ദയാൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് ഉണ്ണി ഭാസ്കരൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ബിന്ദു ജോസ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് രക്ഷാധികാരികളായ ഷാജി, വിജയരാജ് എന്നിവർ ഉപഹാര വിതരണവും ചെയ്തു, ചടങ്ങിൽ സ്കൂൾ സീനിയർ അസിസ്റ്റന്റ് രാജീവ് പി ജി, ക്ലബ്ബ് ഭാരവാഹികളായ അഖിൽ, സജിത്ത്, സനീഷ്, ഉല്ലാസ് എന്നിവർ സംസാരിച്ചു.
No comments