ജില്ലാ വടംവലി ടീമിന് കെഎസ്ടിഎ ബാനം യൂണിറ്റ് ജേഴ്സി നൽകി
ബാനം: സംസ്ഥാന വടംവലി ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്ന പെൺകുട്ടികളുടെ അണ്ടർ 15 ജില്ലാ ടീമിന് കെഎസ്ടിഎ ബാനം യൂണിറ്റ് ജേഴ്സി നൽകി. കെഎസ്ടിഎ ഹൊസ്ദുർഗ് ഉപജില്ലാ ജോ.സെക്രട്ടറി സഞ്ജയൻ മനയിൽ ക്യാപ്റ്റൻ അനാമിക ഹരീഷിന് ജേഴ്സി കൈമാറി ഉദ്ഘാടനം ചെയ്തു. എ.ശാലിനി അധ്യക്ഷത വഹിച്ചു. ഉപജില്ലാ എക്സി.അംഗം അനൂപ് പെരിയൽ, പ്രധാനധ്യാപിക സി.കോമളവല്ലി, ടി.വി പവിത്രൻ, കെ.ഭാഗ്യേഷ്, കെ.എൻ അജയൻ, പി.മനോജ് കുമാർ, മണി മുണ്ടാത്ത് എന്നിവർ സംസാരിച്ചു. 11 ന് ആലപ്പുഴ ചെന്നിത്തലയിലാണ് മത്സരം.
No comments