കാസർകോട് കഞ്ചാവ് വേട്ട; കണ്ണൂർ സ്വദേശികൾ പിടിയിൽ
കാറില്‍ കടത്തുകയായിരുന്ന 2.050 കിലോ കഞ്ചാവുമായി കാസര്‍കോട് രണ്ടുപേര്‍ പിടിയില്‍. കണ്ണൂര്‍ ജില്ലയിലെ കടന്നപ്പള്ളി തെന്നത്തെ കല്ലെടുത്ത് വീട്ടില്‍ കെ.ഷമ്മാസ് (26), തിമിരി ഉറുപ്പന്‍ കാട്ടില്‍ അബ്രഹാം തോമസ് എന്ന ജിത്തു (23) എന്നിവരെയാണ് കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് & നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ ഇന്‍സ്‌പെകടര്‍ എ.ശങ്കര്‍ജിയും സംഘവും കറന്തക്കാട് വെച്ച് പികൂടിയത്. ഇവര്‍ സഞ്ചരിച്ച കെ.എല്‍-02 ടി -2255 നമ്പര്‍ ആള്‍ട്ടോ കാറും കസ്റ്റഡിയിലെടുത്തു.
No comments