മഴയെത്തി : ചെളിയിൽ കുളിച്ച് പുടംകല്ല് - കള്ളാർ റോഡ് വികസനം
രാജപുരം : മലയോരത്ത് കനത്ത മഴ വന്നതോടെ റോഡ് പണി തടസ്സപ്പെട്ടു. രണ്ടു മണിക്കൂറൊളം കാഞ്ഞങ്ങാട്–- പാണത്തൂർ പാതയിൽ ഗതാഗതവും മുടങ്ങി.
പുടംകല്ല് മുതൽ കള്ളാർ വരെ നടക്കുന്ന റോഡ് വികസനം മഴ വന്നതോടെ ചെളിക്കുളമായി. മഴ വരും മുമ്പ് പണി തീർക്കണമെന്ന് നിർദ്ദേശം കരാറുകാർ അവഗണിച്ചതാണ് പ്രതിസന്ധിയായത്. പൂടംകല്ല് മുതൽ മുണ്ടോട്ട് വരെ മെക്കാഡം പണി പൂർത്തിയായി. അതിനുശേഷം വരുന്ന അരകിലോമീറ്ററാണ് മണ്ണ് കിളച്ചിട്ടതിനാൽ ചെളിക്കുളമായത്. വാഹനങ്ങളെ, പോകാൻ കഴിയാതെ വഴി തിരിച്ചു വിട്ടു. പാണത്തൂർ വരെ പണി തീർക്കാനുണ്ടെങ്കിലും കള്ളാറിൽ പണി തൽകകാലം നിർത്താനുള്ള ആലോചനയിലാണ് കരാറുകാരൻ. മഴ കഴിഞ്ഞ് പണി തുടരും. അതേസമയം, ഇപ്പോൾ മണ്ണിട്ട സ്ഥലത്ത് പണി പൂർത്തിയാക്കിയില്ലെങ്കിൽ വാഹനയാത്ര വീണ്ടും പ്രതിസന്ധിയിലാകും.
No comments