മുള കയറ്റിയ വാഹനത്തിന് പിന്നിൽ ബൈക്ക് തട്ടി പരിക്കേറ്റ പെരിയ സ്വദേശി മരിച്ചു
പെരിയ : ടെമ്പോയിൽ കയറ്റി കൊണ്ടുപോവുകയായിരുന്ന മുളയിൽ മോട്ടോർബൈക്ക് തട്ടി മറിഞ്ഞ് യുവാവ് മരണപ്പെട്ടു .പെരിയ കൂടാനും മീത്തൽ വീട്ടിൽ നാരായണന്റെ മകൻ ശംഭു കുമാർ (43) ആണ് മരണപ്പെട്ടത് മോട്ടോർ ബൈക്കിൽ ഒപ്പമുണ്ടായിരുന്ന കുണ്ടംകുഴി സ്വദേശി സതീഷ് (20)ന് പരിക്കേറ്റു . കുണ്ടംകുഴി മൂന്നാം കടവ് റോഡിൽ നെടുമ്പയിലാണ് അപകടം. സതീഷിനെ പിന്നിലിരുത്തി ശംഭു കുമാർ കുണ്ടംകുഴിയിൽ നിന്നും മൂന്നാംകടവ് ഭാഗത്തേക്ക് ഓടിച്ചു വരികയായിരുന്നു മോട്ടോർ ബൈക്കിനു മുന്നിൽ മുളയും കയറ്റി പോവുകയായിരുന്ന ടെമ്പോ പെട്ടെന്ന് നിർത്തുകയും മുളയിൽ മോട്ടോർ ബൈക്ക് തട്ടി മറിയുകയും ആയിരുന്നു റോഡിൽ വീണു പരിക്കേറ്റ ശംഭു കുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു മുളകയറ്റി പോവുകയായിരുന്ന ടെമ്പോ പെട്ടെന്ന്നിർത്തിയതാണ് അപകടത്തിന് കാരണം ടെമ്പോ ഡ്രൈവർക്കെതിരെ ബേഡകം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഫർണിച്ചർ വർക്ക് തൊഴിലാളിയാണ് ശംഭുകുമാർ ഭാര്യ രഞ്ജിനി രണ്ട് മക്കളുണ്ട്.
No comments