Breaking News

ട്രോളിംഗ് നിരോധനം: ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള രാസവസ്തുക്കൾ കലർത്തിയ മത്സ്യം വിൽക്കുന്നത് തടയും; ജില്ലാ കളക്ടർ


കാസർകോട്: കേരളത്തിൽ ആഴക്കടൽ യന്ത്രവൽകൃത മത്സ്യബന്ധനം ട്രോളിംഗ് നിരോധിക്കുന്ന സാഹചര്യത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് രാസവസ്തുക്കൾ കലർത്തിയ മത്സ്യം  ജില്ലയിൽ വിൽപ്പന നടത്തുന്നത് തടയാൻ പ്രത്യേക സ്ക്വാഡ് രൂപീകരിക്കുമെന്ന് ജില്ലാകളക്ടർ കെ ഇമ്പശേഖർ അറിയിച്ചു. ഫിഷറീസ്, ഭക്ഷ്യസുരക്ഷ, പൊലീസ് എന്നീ വിഭാഗങ്ങൾ ഉൾപ്പെടുന്ന സ്ക്വാഡിന് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ പി വി സതീശൻ നേതൃത്വം നൽകും. കർണാടക- കേരള അതിർത്തിയിൽ തലപ്പാടിയിൽ വാഹനങ്ങളിൽ പ്രത്യേക സംഘം മിന്നൽ പരിശോധന നടത്തും. രാസവസ്തുക്കൾ കലർന്ന മത്സ്യം വിൽപ്പന നടത്തുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ജില്ലാതല ഫിഷറീസ് മാനേജ്മെന്റ് കൗൺസിൽ ജില്ലാ കളക്ടർ യോഗത്തിൽ അറിയിച്ചു.ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി വി സതീശൻ റിപ്പോർട്ട് അവതരിപ്പിച്ചു മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികളായ കാറ്റാടി കുമാരൻ ആർ ഗംഗാധരൻ ബി എം അഷറഫ് ഫിഷറീസ് ഉദ്യോഗസ്ഥർ സംബന്ധിച്ചു

No comments