കാൽ കിലോ കഞ്ചാവുമായി സിനിമ അസിസ്റ്റന്റ് ക്യാമറാമാൻ പിടിയിൽ മുണ്ടക്കയം പുത്തൻവീട്ടിൽ സുഹൈൽ സുലൈമാൻ(28) ആണ് പിടിയിലായത്
കോട്ടയം: കാല്‍ കിലോ കഞ്ചാവുമായി സിനിമ അസിസ്റ്റന്റ് ക്യാമറാമാന്‍ പിടിയില്‍. മുണ്ടക്കയം പുത്തന്‍വീട്ടില്‍ സുഹൈല്‍ സുലൈമാന്‍(28) ആണ് പിടിയിലായത്. മുണ്ടക്കയം പ്രദേശങ്ങളില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാള്‍. നീലവെളിച്ചം, ചതുരം, ഹിഗ്വിറ്റ തുടങ്ങിയ സിനിമകളില്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചയാളാണ് പിടിയിലായ സുഹൈല്‍ എന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സംശയം തോന്നി നടത്തിയ പരിശോധനയിലാണ് സുഹൈലിന്റെ കൈയില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തത്. 50 ഗ്രാം വീതമുള്ള പാക്കറ്റുകളാക്കി കിടപ്പുമുറിയില്‍ കിടക്കയ്ക്ക് അടിയില്‍ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പരിശോധനയ്ക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥരെ പ്രതിയുടെ കുടുംബാംഗങ്ങള്‍ തടയാന്‍ ശ്രമിച്ചു. പരിശോധനയില്‍ ചെറിയ ഇലക്ട്രോണിക് ത്രാസും കണ്ടെത്തി.
No comments