Breaking News

പുസ്തകവായനയെ തിരിച്ച് കൊണ്ടുവരാൻ ബളാൽ ഗവ.ഹയർ സെക്കൻ്ററി സ്ക്കൂളിൽ "അമ്മയ്ക്കൊരു പുസ്തകം" പദ്ധതി ആരംഭിച്ചു


ബളാൽ: രക്ഷിതാക്കളുടെ പുസ്തക വായനയെ തിരിച്ചു പിടിക്കുന്നതു വഴി വിദ്യാർത്ഥികളെ വായനയുടെ ലോകത്തേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ അമ്മയ്ക്കൊരു പുസ്തകം പദ്ധതി ആരംഭിച്ചു. ബളാൽ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാരംഗം കലാവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന വായന മാസാചരണത്തിന്റെ ഭാഗമായാണ് ഈ പദ്ധതി ആരംഭിച്ചത്. സ്കൂൾ ലൈബ്രറിയിൽ നിന്ന് രക്ഷിതാക്കൾ തിരഞ്ഞെടുക്കുന്ന പുസ്തകങ്ങളുടെ ആസ്വാദന രചനാമത്സരവും ഈ പദ്ധതിയുടെ ഭാഗമാണ്, മികച്ച രചനകൾക്ക് സമ്മാനമേർപ്പെടുത്തിയിട്ടുണ്ട്. പദ്ധതി ഉദ്ഘാടനം പി.ടി. എ പ്രസിഡണ്ട് സാബു ഇടശ്ശേരി  നിർവ്വഹിച്ചു. പ്രഥമാധ്യാപിക ബിനു ജോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സുരേഷ് മുണ്ടമാണി, കെ കൃഷ്ണൻ, രാജീവൻ പി.ജി എന്നിവർ സംസാരിച്ചു.

No comments