നാട്ടക്കൽ സ്കൂളിൽ ബണ്ണീസ് യൂണിറ്റിന് തുടക്കം കുറിച്ചു ജില്ലാ ഓർഗനൈസിംഗ് കമ്മീഷണർ വി കെ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു
വെള്ളരിക്കുണ്ട് : ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ പ്രീ പ്രൈമറിവിഭാഗം ബണ്ണീസ് യൂണിറ്റിന് നാട്ടക്കൽ എ എൽ പി സ്കൂളിൽ തുടക്കം കുറിച്ചു. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ രണ്ടാം ബാച്ചിലെ ആദ്യ യൂണിറ്റിന്റെ ഉദ്ഘാടനമാണ് നാട്ടക്കൽ എൽ പി സ്കൂളിൽ നടന്നത്. ജില്ലാ ഓർഗനൈസിംഗ് കമ്മീഷണർ വി കെ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. ചിറ്റാരിക്കൽ ഉപജില്ല ലോക്കൽ അസോസിയേഷൻ സെക്രട്ടറി ആർ കെ ഹരിദാസൻ മുഖ്യാതിഥിയായി. ചടങ്ങിൽ വച്ച് ഗോൾഡൻ ആരോ പുരസ്കാര ജേതാക്കളായ സാന്ദ്ര സന്തോഷ് അഹല്യ, എയ്ഞ്ചൽ മേരി, ആദിത്യ കണ്ണൻ,ഹൃദ്യ അമല റോയി എന്നിവരെ അനുമോദിച്ചു.
റോയി കെ.റ്റി, ഷൈജുബിരിക്കുളം എന്നിവർ സംസാരിച്ചു. പിടിഎ പ്രസിഡന്റ് രാജേഷ് മണിയറ അധ്യക്ഷനായി. സീനിയർ അസിസ്റ്റന്റ് ജയലളിത പി കെ സ്വാഗതവും പ്രിപ്രൈമറി അധ്യാപിക രജിത നന്ദിയും പറഞ്ഞു.
No comments