Breaking News

ബളാൽ പാലച്ചാൽ സ്വാശ്രയസംഘം നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു


ബളാൽ: പാലച്ചാൽ സ്വാശ്രയസംഘം നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിജയികളെ അനുമോദിച്ചു. അരുന്ധതി, എ, അപർണാ ബാലകൃഷ്ണൻ, ആതിര നാരായണൻ, അഥീന ജോർജ്, ശിവപ്രിയ മധു, അനുഗ്രഹ രാജൻ, ശ്രീകാന്ത് എം എന്നീ കുട്ടികൾക്ക് അനുമോദനം നൽകി. സംഘം രക്ഷാധികാരി സി.ദാമോദരൻ മെമൻ്റൊ വിതരണം ചെയ്തു. സംഘം പ്രസിഡണ്ട്  രാധാകൃഷ്ണൻ കാരയിൽ അദ്ധ്യക്ഷനായി. പി.ടി.എ പ്രസിഡണ്ട് ജേക്കബ് ഇടശ്ശേരി, ബഷീർ എൽ.കെ (വ്യാപാരി വ്യവസായി ), അജിത്.വി, പി.കെ.രാമചന്ദ്രൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.  സെക്രട്ടറി -കെ.വി.ബാലകൃഷ്ണൻ സ്വാഗതവും ഖജാൻജി മാർട്ടിൻ ജോസഫ് നന്ദിയും പറഞ്ഞു.

No comments