Breaking News

ബളാൽ ഐശ്വര്യ കുടുംബശ്രീ ഉന്നത വിജയികളെ അനുമോദിച്ചു

ബളാൽ: ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു  പരീക്ഷകളിൽ ഉന്നത വിജയം നേടിയ ബളാൽ ഐശ്വര്യ കുടുംബശ്രീയിലെ അംഗങ്ങളുടെ മക്കൾക്ക് അനുമോദനം നൽകി.

കുടുംബശ്രീ യോഗത്തിൽ വച്ച് ബളാൽ ഗ്രാമപഞ്ചായത്തംഗം ശ്രീമതി സന്ധ്യാ ശിവൻ ഉപഹാര വിതരണം നടത്തി. ഐശ്വര്യ കുടുംബശ്രീ അംഗങ്ങളായ സൗമ്യമധുവിൻ്റെ മകൾ ശിവപ്രിയ, പുഷ്പ രാധാകൃഷ്ണൻ്റെ മകൾ അനുഗ്രഹ എന്നിവർക്കും പ്ലസ് ടു  വിജയി അനുപമക്കുമാണ് ഉപഹാരം നൽകി അനുമോദിച്ചത്. ഐശ്വര്യ കുടുംബശ്രീ പ്രസിഡൻ്റ് ദാക്ഷായണി, സെക്രട്ടറി മഞ്ജുവയലിൽ, കുടുംബശ്രീ അംഗങ്ങൾ, ബാലസഭാഗംങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു. മധുരവിതരണവുമുണ്ടായി

No comments