Breaking News

വനിതാ ലീഗ് ബളാൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മങ്കയം ഗാന്ധിഭവനിൽ പെരുന്നാൾ ആഘോഷം സംഘടിപ്പിച്ചു


പെരുന്നാൾ ആഘോഷം വെള്ളരിക്കുണ്ട് ഗാന്ധി ഭവനിലെ അന്ദേവാസികളോടൊപ്പം വിപുലമായിl ആഘോഷമാക്കി വനിതാ ലീഗ് ബളാൽ പഞ്ചായത്ത്‌ കമ്മിറ്റി.

വെള്ളരിക്കുണ്ട് ഗാന്ധിഭവനിലെ അന്ദേവാസികൾ അടക്കം അമ്പതോളം പേർക്ക് സമൃദ്ധമായ ഉച്ച ഭക്ഷണമടക്കം ഒരുക്കിയാണ് പെരുന്നാൾ ആഘോഷിച്ചത്. പരിപാടിയിൽ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ, വിവിധ രാഷ്ട്രീയ നേതാക്കൾ ജനപ്രതിനിധികൾ സംബന്ധിച്ചു. ഗാന്ധിഭവനിൽ വെച്ച് നടന്ന പരിപാടി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ്‌ ബഷീർ വെള്ളിക്കോത് ഉത്ഘാടനം ചെയ്തു. പഞ്ചായത്ത്‌ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എ സി എ ലത്തീഫ് അധ്യക്ഷം വഹിച്ചു. വനിതാ ലീഗ് മണ്ഡലം ട്രഷർ ആയിഷ മജീദ് സ്വാഗതം പറഞ്ഞു.താഹിറ ബഷീർ നന്ദിപറഞ്ഞു,ജലൈ1ഡോക്ടർസ് ഡേ പ്രമാണിച്ച് ആതുര സേവന രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ച രണ്ടു ഡോക്ടർമാരെ മുസ്ലിം ലീഗും വനിതാ ലീഗും ചേർന്നു ആദരിച്ചു. ഡോക്ടർ സജീവ് മറ്റത്തിന്റെ ജില്ലാ പഞ്ചായത്ത്‌ മെമ്പർ ജോമോൻ ജോസും, ഡോക്ടർ ഷെറീന മൂസയെ മണ്ഡലം മുസ്ലിം ലീഗ് ട്രഷർ സി കെ റഹ്മത്തുള്ളയും ആദരിച്ചു. ബ്ലോക്ക്‌ മെമ്പർ ഷോബി ജോസഫ്, പഞ്ചായത്ത്‌ മെമ്പർമാരായ സന്ധ്യാ ശിവൻ, താജുദ്ധീൻ കമ്മാടം,വിനു കെ ആർ,എൽ കെ ബഷീർ,എൽ കെ മൊയ്‌ദു,ഷാജൻ പൈങ്ങോട്ട്, ഷിഹാബുദീൻ, വി എം, പുഴക്കര കുഞ്ഞിക്കണ്ണൻ നായർ, എൽ കെ ഖാലിദ്, കോളിയർ മുഹമ്മദ്‌ കുഞ്ഞി, ബഷീർ കൊന്നക്കാട്

ഖദീജ ഹമീദ്, സീനത്ത് ബാനു, ആബിദ ടി എം, സമീമ എൽ കെ, റഹ്മത്ത് എൽ കെ ബളാൽ,നസീറ, ബീഫാത്തിമ പ്ലാച്ചിക്കര,ഇബ്രാഹിം, റഹ്മത്ത് കല്ലൻചിറ, റിസാന കനകപള്ളി എന്നിവർ സംബന്ധിച്ചു,

പെരുന്നാൾ സമ്മാനമായി ഗാന്ധിഭവന് മണ്ഡലം ട്രഷർ സി കെ റഹ്മതുല്ലയുടെ സഹായത്തോടെ പുതിയ ഇൻവെർട്ടർ നൽകാൻ വനിതാ ലീഗ് തീരുമാനിച്ചു.



No comments