തടഞ്ഞു നിർത്തി അടിച്ചു പരിക്കേൽപ്പിച്ചതായി പരാതി ; ചിറ്റാരിക്കാൽ പോലീസ് കേസ് എടുത്തു
ചിറ്റാരിക്കാൽ : കുടുംബപ്രശ്നത്തെ ചൊല്ലിയുള്ള വിരോധത്താൽ യുവാവിനെ തടഞ്ഞു നിർത്തി മർദിച്ചു കത്തി കാട്ടി കൊല്ലുമെന്ന് ഭീഷണിപെടുത്തിയതായി പരാതി. പാലവയൽ സ്വദേശിയായ ലിബിൻ ജോസഫ് (34 ) ആണ് പരാതിക്കാരൻ. ആലക്കോട് രായറോം സ്വദേശിയായ ജോസഫ് എന്ന വ്യക്തിയാണ് ചിറ്റാരിക്കൽ വില്ലേജ് ഓഫീസിന് മുമ്പിലുള്ള ചായക്കടയിൽ വെച്ചു മർദിച്ചത് എന്ന മൊഴിയുടെ അടിസ്ഥാനത്തിൽ ചിറ്റാരിക്കാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
No comments