Breaking News

കെ പി സി സി മൈനൊരിറ്റി ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ബളാൽ കല്ലഞ്ചിറയിൽ നിന്നും ഉന്നത വിജയം നേടിയ മുഹമ്മദ്‌ ഷാനെ ആദരിച്ചു


കല്ലൻചിറ :പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കെ പി സി സി മൈനോരിറ്റി ഡിപ്പാർട്ട്മെന്റ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ബളാൽ പഞ്ചായത്ത്‌ കല്ലഞ്ചിറയിൽ നിന്നും ഉന്നത വിജയം നേടിയ മുഹമ്മദ്‌ ഷാൻ എന്ന വിദ്യാർത്ഥിയെ ഷാൾ  അണിയിച്ചും മെമെന്റോ നൽകിയുo  ആദരിച്ചു. സാധാരണ കർഷക കുടുംബത്തിൽ നിന്നും പ്രതിസന്ധികളെ തരണം ചെയ്ത് തൊണ്ണൂറ്റി എട്ട് ശതമാനം മാർക്ക് നേടിയ മുഹമ്മദ്‌ ഷാൻ നാടിന് അഭിമാനമാണെന്ന് അനുമോദന യോഗം ഉത്ഘാടനം ചെയ്ത് കെ പി സി സി മൈനൊരിറ്റി ഡിപ്പാർട്ട്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ഡാർലിൻ ജോർജ് കടവൻ പറഞ്ഞു.കാഞ്ഞങ്ങാട് നിയോജകമണ്ഡലം പ്രസിഡന്റ്‌ വിഎം ശിഹാബ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി സണ്ണി കല്ലുവയലിൽ, സോളി വർഗീസ്, പികെ കാദർ, സ്‌കറിയ കാഞ്ഞമല, കുഞ്ഞുമോൻ, മധു മുല്ലശേരി, വി.എം. ബഷീർ, ദേവസ്യ, കെ.എ. ചാക്കോ,രാഹുൽ ഫിലിപ്പ്, ഖാലിദ്j എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ ബളാൽ മണ്ഡലം പതിനഞ്ചാo വാർഡ്‌ പ്രസിഡന്റ്‌ ബേബി കുഞ്ചിറക്കാട്ട് സ്വാഗതം പറഞ്ഞു. മുഹമ്മദ്‌ ഷാൻ നന്ദിയും പറഞ്ഞു.

No comments