Breaking News

വെള്ളരിക്കുണ്ടിൽ മാധ്യമപ്രവർത്തകർക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണവും അനുമോദനവും മന്ത്രി അഹമ്മദ് ദേവർ കോവിൽ നിർവ്വഹിച്ചു


വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് പ്രസ്സ് ഫോറം .കെ.ആർ. എം.യു വെള്ളരിക്കുണ്ട്   സോണൽ അംഗങ്ങളുടെ തിരിച്ചറിയൽ കാർഡ് വിതരണവും മാധ്യമ പ്രവർത്തകരുടെ മക്കളിൽ എസ്. എസ്. എൽ. സി. പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവുംസംഘടിപ്പിച്ചു.

പ്രസ്സ് ഫോറം ഹാളിൽ നടന്ന പരിപാടി മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉത്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തകർക്കുള്ള കെ. ആർ. എം. യുവിന്റെ തിരിച്ചറിയൽ കാർഡ് മന്ത്രി വിതരണം ചെയ്തു. മാധ്യമ അവാർഡ് നേടിയ മാതൃഭൂമി റിപ്പോർട്ടർ അഹിൻ മരിയ. പത്രപ്രവർത്തകനും സിനിമ പ്രവർത്തകനുമായ ചന്ദ്രു വെള്ളരിക്കുണ്ട് എന്നിവരെയും എസ്. എസ്. എൽ. സി.പരീക്ഷയിൽ ഉന്നതവിജയം നേടിയ അൻസൽ സി.ചാക്കോയെയും മന്ത്രി ഉപഹാരം നൽകി ആദരിച്ചു.

ചടങ്ങിൽ പ്രസ്സ് ഫോറം പ്രസിഡന്റ് ഡാജി ഓടക്കൽ അധ്യക്ഷതവഹിച്ചു. ടി. പി. രാഘവൻ , സുധീഷ് പുങ്ങംചാൽ , ഹരികൃഷ്ണൻ വെള്ളരിക്കുണ്ട് , എ. ആർ. മുരളി , ചന്ദ്രു വെള്ളരിക്കുണ്ട് , ജോയ് ചാക്കോ , ജോർജ്ജ് കുട്ടി തോമസ് , പി. വി. രവീന്ദ്രൻ , അഹിൻ മരിയ എന്നിവർ പ്രസംഗംഗിച്ചു.സെക്രട്ടറി ദുൽകിഫലി സ്വാഗതം പറഞ്ഞു..

No comments