വ്യാപാരത്തിലെ ലാഭം സാൽവകുമാറിൻ്റെ ചികിത്സയ്ക്കായി നൽകി മാലോത്തെ കോൾഡ് സ്റ്റോറേജ് ഉടമ
മാലോം: വാഹനാപകടത്തിൽ പരിക്ക് പറ്റി ചികിത്സയിൽ കഴിയുന്ന മാലോം നാട്ടക്കല്ലിലെ സാൽവ കുമാറിൻ്റെ ചികിത്സാ സഹായത്തിനായി നാടൊന്നാകെ കൈകോർക്കുകയാണ്. വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും ഡ്രൈവേഴ്സും സാൽവ കുമാറിൻ്റെ ചികിത്സാ നിധിയിലേക്ക് സഹായം എത്തിക്കുന്നുണ്ട്. തൻ്റെ ഒരു ദിവസത്തെ വ്യാപാരത്തിൽ നിന്നുള്ള ലാഭം മുഴുവൻ സാൽവ കുമാറിൻ്റെ ചികിത്സ സഹായത്തിനായി നൽകി മാതൃകയായിരിക്കുകയാണ് മാലോത്തെ അൽ-സഫ കോൾഡ് സ്റ്റോറേജ് ഉടമ സക്കറിയ. ഞാറാഴ്ച്ച നടത്തിയ കച്ചവടത്തിൽ നിന്ന് കിട്ടിയ ലാഭം ചികിത്സാ കമ്മറ്റിക്ക് കൈമാറി.
No comments