കോളംകുളം പുലയനടുക്കം സുബ്രഹ്മണ്യ കോവിൽ പരിസരത്ത് കര നെൽകൃഷിക്ക് വിത്തിടൽ ചടങ്ങ് നടന്നു
കോളംകുളം : പുലയനടുക്കം സുബ്രമണ്യ കോവിലിന്റെ നേതൃത്വത്തിൽ കോവിൽ പരിസരത്ത് കര നെൽകൃഷിക്കായി വിത്തിടൽ ചടങ്ങു നടന്നു. കോവിൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആണ് നെൽകൃഷി ചെയുന്നത്. പരുപാടിയിൽ നുറോളം ആൾക്കാർ പങ്കെടുത്തു ജ്യോതി നെല്ലാണ് കരനെൽകൃഷിക്ക് വിത്തിടനായി ഉപയോഗിച്ചത്. കാർഷിക മേഖലയോട് പ്രത്യേകിച്ച് നെൽകൃഷിയോടി മുഖം തിരിഞ്ഞു നില്കുന്നവർക്ക് മുന്നിൽ തരുശു നിലത്ത് നെൽകൃഷിയിൽ നുറു മേനിവിളയിച്ചു കൊണ്ടു മാതൃകയാകാൻ ഒരുങ്ങുകയാണ് മറ്റു സാംസ്‌കാരിക ക്ഷേത്ര മേഖലയിൽ മികച്ചു നിൽക്കുന്ന പുലയനടുക്കം സുബ്രമണ്യ കോവിൽ
No comments