Breaking News

പെരിയങ്ങാനം ഗവ.എൽ.പി സ്കൂളിൽ വായനാവാരം ആരംഭിച്ചു


പെരിയങ്ങാനം: പെരിയങ്ങാനം ഗവ.എൽ.പി സ്കൂളിൽ വായനാവാരം ആരംഭിച്ചു. അധ്യാപകനായ അനൂപ് പെരിയൽ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക ടി.രാജി, ശ്രുതി.എസ്.നായർ, ടി.സുചിത്ര, എം.കെ മിഥില, ദിവ്യ എന്നിവർ സംസാരിച്ചു. വായനാദിന പ്രതിജ്ഞയെടുത്തു.റാലിയും നടത്തി.

ക്വിസ് മത്സരം, അക്ഷരപ്പയറ്റ്, പുസ്തകം പരിചയപ്പെടൽ, വായനാമത്സരം, അമ്മവായന കുഞ്ഞുവായന, സ്കിറ്റ്, കയ്യെഴുത്ത് മത്സരം, വായനാമരം,വിവിധ ക്ലബുകളുടെ ഉദ്ഘാടനം തുടങ്ങിയവ വരും ദിവസങ്ങളിൽ നടക്കും.

No comments