Breaking News

'നാട്ടുമാവും തണലും' പദ്ധതിക്ക് കാലിച്ചാനടുക്കത്ത് തുടക്കം കുറിച്ചു കാസറഗോഡ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു


കാലിച്ചാനടുക്കം എസ്.എന്‍.ഡി.പി കോളേജ് എന്‍.എസ്.എസ് യൂണിറ്റും വനം വന്യജീവി വകുപ്പും, കാസറഗോഡ് ഹരിതവല്‍ക്കരണം വിഭാഗവും സംയുക്തമായി നടത്തുന്ന ക്യാംപസ് ഹരിത വല്‍ക്കരണ പദ്ധതിക്കും ജില്ലാ വനമഹോത്സവം 2023 'നാട്ടുമാവും തണലും' പദ്ധതിക്കും തുടക്കം കുറിച്ചു. കാസറഗോഡ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവര്‍ത്തകനും പ്രാദേശിക കാര്‍ഷിക ശാസ്ത്രജ്ഞനുമായ പി.വി ദിവാകരനെ അനുമോദിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ശ്രീജ സുകുമാരന്‍, ഡെപ്യൂട്ടി കണ്‍സെര്‍വേറ്റര്‍ ഓഫ് ഫോറസ്റ് പി.ധനേഷ് കുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ.പി, പി.ടി.എ വൈസ് പ്രസിഡന്റ് വിജയന്‍.പി, സ്റ്റാഫ് സെക്രട്ടറി ഹൈറ മോള്‍ സി.ആര്‍, അധ്യാപകരായ ബിജിത ബാലന്‍, രേവതി.പി, ജെസ്നി ടൈറ്റസ്, പ്രോഗ്രാം ഓഫീസര്‍ രഞ്ജിത് ഓ.കെ, എസ്.എന്‍.ഡി.പി ശാഖാ സെക്രട്ടറി ദാസന്‍ വളാപ്പാടി, പ്രസിഡന്റ് രാമകൃഷ്ണന്‍.പി എന്നിവര്‍ സംസാരിച്ചു


No comments