ആർഷ വിദ്യാ സമാജത്തിന്റെ നേതൃത്വത്തിൽ കിനാനൂർ ക രിന്തളം പഞ്ചായത്തിലെ ചോയങ്കോട് വെച്ച് നടന്ന പരിപാടിയിൽ എസ് എസ് എൽ സി ഉന്നത വിജയികളെ അനുമോദിച്ചു. ചടങ്ങിൽ ജില്ലാ പ്രസിഡൻറ് അഡ്വ; മധുസൂദനൻ, ജില്ലാ ജനറൽ സെക്രട്ടറി സതീഷ് ബാബു എന്നിവർ ഉപഹാരം വിതരണം ചെയ്തു. വിജയിച്ച കുട്ടികൾക്ക് സമൂഹത്തിൻറെ ഉന്നത നിലവാരത്തിൽ വിരാജിക്കാൻ കഴിയട്ടെ എന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ പ്രസിഡണ്ട് അഭിപ്രായപ്പെട്ടു. ആർഷ വിദ്യാ സമാജം എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തെക്കുറിച്ച് കൂടുതൽ ആളുകൾക്ക് അവബോധം നൽകുക എന്നതാണ് സംഘടനയുടെ ലക്ഷ്യം എന്നും , വരുംകാലങ്ങളിൽ വിദ്യാർത്ഥികൾക്ക് കൃത്യമായ അറിവും അവബോധവും നൽകി സമൂഹത്തിൽ വഴി തെറ്റാതെ ഉന്നതിയിൽ എത്തിക്കുക എന്നത് കൂടിയാണ് സമാജം ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
No comments