Breaking News

ഡ്രൈവിംഗ് സ്കൂൾ പരിശീലകയായ യുവതി എലിവിഷം കഴിച്ച് മരിച്ചു


കാഞ്ഞങ്ങാട് : ഡ്രൈവിംഗ് സ്കൂൾ പരിശീലകയായ യുവതി എലിവിഷം അകത്തു ചെന്ന് മരിച്ചു. പുല്ലൂർ വില്ലേജ് ഓഫീസിന് സമീപത്തെ മനോജിന്റെ ഭാര്യ കെ.കെ.സുധ (47) യാണ് കണ്ണൂർ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് പുലർച്ചെ മരിച്ചത്. കഴിഞ്ഞ 3 നാണ് വിഷം അകത്തു ചെന്ന നിലയിൽ കാണപ്പെട്ടത്. അമ്പലത്തറ പൊലീസ് ഇൻക്വസ്റ്റ് നടത്തി. മാവുങ്കാൽ നെല്ലിത്തറയിൽ അന്ന പൂർണ്ണ ഡ്രൈവിംഗ് സ്കൂൾ നടത്തുകയായിരുന്നു.

ഡ്രൈവിംഗ് പരിശീലനരംഗത്ത് 3പതിറ്റാണ്ട് കാലത്തോളമായി നാട്ടിലും വിദേശത്തുമായി ഒട്ടനവധിയാളുകളെ ഡ്രൈവിംഗ് പരിശീലിപ്പിച്ചു വരികയായിരുന്നു. ഡ്രൈവിംഗ് പരിശീലന രംഗത്തേക്കു കടന്നു വന്ന ആദ്യ വനിതാ പരിശീലകയായിരുന്നു സുധ. ഹെവി വാഹനങ്ങളായ ലോറിയും, ബസ് ഉൾപെടെയുള്ള വാഹനങ്ങളുടെ വളയങ്ങൾ പോലും സുധയുടെ കരങ്ങളിൽ ഭദ്രമായിരുന്നു. ഗൾഫ് നാടുകളിലും സുധ ഡ്രൈവിംഗ് പരിശീലന രംഗത്ത് കഴിവ് തെളിയിച്ചിരുന്നു. അച്ഛൻ പരേതനായ കുട്ട്യൻ അമ്മ കല്യാണി സഹോദരങ്ങൾ വത്സല,രമണി.

No comments