Breaking News

കാസറഗോഡ് ജില്ലയിലെ 19 വയസ്സു വരെയുള്ളവർക്കായുള്ള ചെഗുവേര ജില്ലാതല ജൂനിയർ ഓപ്പൺ ചെസ്സ് ടൂർണമെന്റ് ജൂൺ 14ന് കാഞ്ഞങ്ങാട്


കാഞ്ഞങ്ങാട്: സാർവ്വദേശീയ വിപ്ലവകാരിയും മികച്ച ചെസ്സ് കളിക്കാരനുമായിരുന്ന ചെ ഗുവേരയുടെ 95-ാം ജന്മവാർഷിക ദിനത്തിൽ

ഇ എം എസ് പഠന ഗവേഷണ കേന്ദ്രം ചെസ്സ് അസോസിയേഷൻ കാസറഗോഡിന്റെ  സഹകരണത്തോടെ കാസറഗോഡ് ജില്ലയിലെ 19 വയസ്സു വരെയുള്ളവർക്കായി സംഘടിപ്പിക്കുന്ന  ചെഗുവേര ജൂനിയർ ഓപ്പൺ ചെസ്സ് ടൂർണമെന്റ് 2023 ജൂൺ 14 ന് കാഞ്ഞങ്ങാട് ലയൺസ് ക്ലബ്ബ് ഹാളിൽ വെച്ചു നടക്കും. 

രാവിലെ 9 മുതൽ വൈകു. 5.30 വരെ നീണ്ടു നില്ക്കുന്ന ടൂർണമെന്റിൽ 7 റൗണ്ട് മത്സരങ്ങളുണ്ടായിരിക്കും.  അണ്ടർ 19, അണ്ടർ 14, അണ്ടർ 10 എന്നീ കാറ്റഗറികളിലായിരിക്കും മത്സരങ്ങൾ. ഓരോ കാറ്റഗറിയിലും ചാമ്പ്യൻ താരത്തിന് സ്വർണമെഡലും ട്രോഫിയും സമ്മാനിക്കുന്നു. തുടർന്നുള്ള 17 വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനം.

 3 കാറ്റഗറികളിലായി 51 കാഷ് പ്രൈസുകളും + 54 ട്രോഫികളും. കൂടാതെ പങ്കെടുക്കുന്ന എല്ലാവർക്കും മെഡലും സർട്ടിഫിക്കറ്റും സമ്മാനിക്കും. എല്ലാ മത്സരാർത്ഥികൾക്കും ചായയും ഉച്ചഭക്ഷണവും നല്കുന്നതാണ്.

പ്രവേശന ഫീസ് ഇല്ല.


മത്സരാർത്ഥികൾ ജൂൺ 10 നകം ഓൺലൈനായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. അതിനു ശേഷം എൻട്രികൾ സ്വീകരിക്കുന്നതല്ല.


രജിസ്ട്രേഷൻ ലിങ്ക്: https://forms.gle/iUEaXjLP73UvXwfb6


വിശദ വിവരങ്ങൾക്ക്  9895074735,

9605231010 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

No comments