Breaking News

കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് ഹരിത സഭ സംഘടിപ്പിച്ചു


കരിന്തളം:  സംസ്ഥാന സർക്കാരിൻറെ നിർദ്ദേശപ്രകാരം മാലിന്യ മുക്ത കേരളം വലിച്ചെറിയൽ മുക്ത കേരളം  നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജൂൺ 5 പരിസ്ഥിതി ദിനത്തിൽ പഞ്ചായത്തുകളിൽ സംഘടിപ്പിക്കുന്ന ഹരിത സഭ കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത്  കുടുംബശ്രീ സിഡിഎസ് ഹാളിൽ വച്ച് നടന്നു പഞ്ചായത്ത് പ്രസിഡണ്ട് 

ടി കെ രവി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ലീനാ മോൾ എൻ സി സ്വാഗതവും അസിസ്റ്റൻറ് സെക്രട്ടറി ഷീല പി യു നന്ദിയും പറഞ്ഞു. കരിന്തളം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് ബാബു പരിസ്ഥിതി ദിന സന്ദേശം നൽകി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.പി ശാന്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ അജിത്ത് കുമാർ കെ.വി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു ഹരിത കർമ്മ സേന കൺസോർഷ്യം സെക്രട്ടറി വിദ്യ  ടി ആർ ഹരിതകർമ സേനയുടെ പ്രവർത്തനത്തിന്റെ റിപ്പോർട്ട് അവതരിപ്പിച്ചു വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ അബ്ദുൾ നാസർ ,പഞ്ചായത്ത് മെമ്പർമാർ ,വി ഇ ഒ  പ്രവീണ കുടുംബശ്രീ ചെയർപേഴ്സൺ ഉഷാരാജു , റിട്ടയേർഡ് 

എച്ച് എം  ഏ ആർ വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു സന്നദ്ധ പ്രവർത്തകർ ഹരിതകർമ സേന അംഗങ്ങൾ അംഗൻവാടി വർക്കർമാർ ആരോഗ്യ പ്രവർത്തകർ ,കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ക്ലബ്ബ് വായനശാല പ്രതിനിധികൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ വ്യാപാരി സംഘടനാ പ്രതിനിധികൾ തുടങ്ങി സമൂഹത്തിൻറെ വിവിധ മേഖലകളിൽ ഉള്ളവർ ചർച്ചയിൽ പങ്കെടുത്തു

No comments