പരപ്പയിൽ അനധികൃത കയ്യേറ്റം ഒഴിപ്പിക്കാൻ നടപടി തുടങ്ങി താലൂക്ക് സർവേയറുടെ നേതൃത്വത്തിൽ പരപ്പയിൽ സർവേ ആരംഭിച്ചു
പരപ്പ: വെള്ളരിക്കുണ്ട് താലൂക്കിലെ പ്രധാന ടൗണുകളിൽ ഒന്നായ പരപ്പയിൽ അനധികൃത കയ്യേറ്റം ഒഴിപ്പിക്കാൻ നടപടി തുടങ്ങി. ഒരാഴ്ച്ചക്കുള്ളിൽ ഒഴിപ്പിക്കൽ നടപടി ആരംഭിക്കാനാണ് നിർദ്ദേശം ഇതിന്റെ മുന്നോടിയായി പരപ്പ ടൗണിലെ ഭൂമി താലൂക്ക് സർവേയറുടെ നേതൃത്വത്തിൽ അളന്നു തിട്ടപ്പെടുത്തി.താലൂക്ക് സർവേയർ ജി.കെ.ജിംലേഷ്, പൊതുമരാമത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ സി.രഞ്ജിനി, ഓവർസീയർ വി.കെ.ശ്രീരാജ് കുമാർ, പരപ്പ വില്ലേജ് ഓഫിസർ മഹേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥലം അളന്ന് അതിര് നിർണയം നടത്തിയത്. ടൗണിലെ കണ്ണായ സ്ഥലങ്ങളിലെല്ലാം കൈയേറ്റം നടന്നിട്ടുണ്ട്.
വെള്ളരിക്കുണ്ട് താലൂക്കിലെ പ്രധാന ടൗണായ പരപ്പയിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങളും സർക്കാർ ഓഫീസുകളും വരാനുണ്ട്. നിർദ്ദിഷ്ട ബസ്റ്റാന്റ് കൂടി യാഥാർഥ്യമാകുമ്പോൾ ടൗൺ കൂടുതൽ വികസിക്കുമെന്നിരിക്കെ കൈയ്യേറ്റങ്ങൾ ഉടൻ ഒഴിപ്പിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. സിപി എം പരപ്പ് ലോക്കൽ കമ്മറ്റിയും ഇക്കാര്യം ആവശ്യപ്പെട്ട് അധികൃതർക്ക് നിവേദനം നൽകിയിരുന്നു. ഇതേതുടർന്നാണ് ഒഴുപ്പിക്കൽ നടപടി തുടങ്ങിയത്
No comments