Breaking News

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവറെ ആറുവർഷം തടവിന് ശിക്ഷിച്ചു വെള്ളരിക്കുണ്ട്‌ പോലീസ്‌ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി


കാഞ്ഞങ്ങാട്‌; 11 കാരിയെ ഓട്ടോറിക്ഷയില്‍ കയറ്റികൊണ്ടുപോയി ലൈംഗീകമായി
പീഡിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവറെ ആറുവര്‍ഷം തടവിനും 45000 രൂപ പിഴയടക്കാനും ഹോസ്ദുര്‍ഗ്‌ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജ്‌ സി.സുരേഷ്‌ കുമാര്‍ ശിക്ഷിച്ചു


പിഴ അടച്ചില്ലെങ്കില്‍ നാലൂ മാസം അധിക തടവും അനുഭവിക്കണം. പയ്യന്നൂര്‍ വെള്ളൂർ സ്വദേശി കെ.പി.രാഘവനെയാ (68) കോടതി ശിക്ഷിച്ചത്‌.


പോക്‌സോ ആക്ട്‌ പ്രകാരം അഞ്ചുവര്‍ഷം സാധാരണ തടവും 30,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ മുന്നുമാസം അധികതടവും അനുഭവിക്കണം. ശിക്ഷകള്‍ ഒന്നിച്ചി അനുഭവിച്ചാല്‍മതിയെന്ന്‌ കോടതി വിധിച്ചു.


വെള്ളരിക്കുണ്ട്‌ പോലീസ്‌ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്നത്തെ വെള്ള
രിക്കുണ്ട്‌ എസ്‌ഐ പി.വി.ജയപ്രകാശ്ണ്‌ ആദ്യം കേസ് അന്വേഷിച്ചത് ‌‌. പരാതിക്കാരിക്കുവേണ്ടി ഹോസ്ദുര്‍ഗ്‌ ഫാസ്റ്റ്‌ ട്രാക്ക്‌ കോടതിയിലെ സ്പെഷ്യല്‍ പബ്ലിക്‌. പ്രോസിക്യൂട്ടര്‍ എ.ഗംഗാധരന്‍ ഹാജരായി.

No comments