Breaking News

മധൂർ സ്വദേശിയായ യുവാവ് ബദിയഡുക്കയിൽ കുത്തേറ്റ് മരിച്ചു




ബദിയടുക്കയില്‍ ബന്ധുവായ യുവതിയെ ഫോണിലൂടെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത യുവാവിനെ കുത്തിക്കൊന്നു. മധൂര്‍ അറന്തോടിലെ സഞ്ജീവ-സുമതി ദമ്പതികളുടെ മകന്‍ സന്ദീപാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെര്‍ള കജംപാടിയിലെ പവന്‍രാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച്ച വൈകിട്ട് കജംപാടിയില്‍ വെച്ചാണ് സംഭവം.

യുവതിയെ ശല്യം ചെയ്തത് ബന്ധുവായ യുവാവ് ചോദ്യം ചെയ്യുകയായിരുന്നു. സ്ഥിരമായി യുവതിയെ ഫോണിൽ വിളിച്ച് പവൻ രാജ് ശല്യപ്പെടുത്തുമായിരുന്നു. എന്നാൽ ഇത് ചോദ്യം ചെയ്ത ബന്ധുവിനെ കഴിഞ്ഞദിവസം തടഞ്ഞുവെച്ച് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ്സന്ദീപിനെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച്ച രാവിലെ മരണപ്പെടുകയായിരുന്നു.

No comments