പെരുമ്പട്ട സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു പ്രതീകാത്മകമായി ലഹരി വസ്തുക്കൾക്ക് തീ കൊളുത്തി
കുന്നുംകൈ : പെരുമ്പട്ട സി എച്ച് എം കെ എസ് ജി എച്ച്എസ്എസ് പെരുമ്പട്ട സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. പ്രത്യേക അസംബ്ലി ചേർന്ന് പ്രതിജ്ഞ ചൊല്ലി കൊടുത്ത ശേഷം കുട്ടികൾ പോസ്റ്ററുകൾ കൊണ്ട് ലഹരി വിരുദ്ധ മതിൽ സൃഷ്ടിച്ചു. മൂന്ന് പ്രധാനമത വചനങ്ങൾ ചൊല്ലി കുട്ടികൾ ചേർന്ന് പ്രതീകാത്മകമായി ലഹരി വസ്തുക്കൾക്ക് തീ കൊളുത്തി. ക്വിസ് മത്സരങ്ങളും മുദ്രാവാക്യം നിർമ്മാണവും നടന്നു. വായനവാരാചരണത്തിന്റെ അവസാന ദിവസമായി ഇന്ന് പ്രമുഖ സാമൂഹിക പ്രവർത്തകൻ എം.സി. അബ്ദുല്ല പെരുമ്പട്ടയുമായി കുട്ടികൾ അഭിമുഖം നടത്തി. ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് റഷീദ് ടീച്ചർ അധ്യക്ഷത വഹിച്ചു വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ ബിന്ദു ടീച്ചർ സ്വപ്ന ടീച്ചർ ബിന്ദു ടീച്ചർ വിജയകൃഷ്ണൻ മാഷ് തുടങ്ങിയവർ ആശംസ യ ർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഷാജഹാൻ മാഷ് സ്വാഗതവും സൈനുദ്ദീൻ മാഷ് നന്ദിയും പറഞ്ഞു
No comments