Breaking News

നീലേശ്വരം ചിറപ്പുറം സ്വദേശിനി ഷീജയുടെ ആത്മഹത്യ; ഭർത്താവ് അറസ്റ്റിൽ


നീലേശ്വരം ചിറപ്പുറം ആലിന്‍കീഴിലെ ഷീജയുടെ (33) ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മടിക്കൈ എരിക്കുളം നാരയിലെ പ്രവാസിയായ ജയപ്രകാശിനെയാണ് (45) പീഡനക്കുറ്റും ചുമത്തി നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 19-ന് രാവിലെയാണ് ഷീജയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. മരണത്തില്‍ സംശയം ഉയര്‍ത്തിയ യുവതിയുടെ കുടുംബാംഗങ്ങള്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരുന്നു. സംഭവത്തിന്റെ പിറ്റേദിവസം മുതല്‍ ഒളിവില്‍ പോയ ജയപ്രകാശിനെ തിങ്കളാഴ്ച്ച പുലര്‍ച്ചെ ബന്ധുവീട്ടില്‍ വെച്ചാണ് എസ്ഐ ടി.വിശാഖും സംഘവും പിടികൂടിയത്.


No comments