Breaking News

വെള്ളരിക്കുണ്ട് ജനമൈത്രി പോലീസ് സ്റ്റേഷൻ സഹകരണത്തോടെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ച് മാലോത്ത് കസബയിലെ കുട്ടി പോലീസുകാർ


മാലോം: ജിഎച്ച്എസ്എസ് മാലോത്ത് കസബയിലെ എസ് പി സി യൂണിറ്റും വെള്ളരിക്കുണ്ട് ജനമൈത്രി പോലീസ് സ്റ്റേഷനും സംയുക്തമായി അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിന പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ പരിസരത്തുള്ള ടൗണുകളിൽ നടന്ന ലഹരി വിരുദ്ധ പ്രതിജ്ഞ വെള്ളരിക്കുണ്ട് സ്റ്റേഷനിലെ എസ് ഐ സതീശൻ എം ചൊല്ലി കൊടുത്തു. ജനമൈത്രി ബീറ്റ് ഓഫീസർ പ്രകാശൻ വി ലഹരിവിരുദ്ധ സന്ദേശം നൽകി. കേഡറ്റുകളുടെ പ്രതിനിധി ഷിയോണ സെബാസ്റ്റ്യൻ ലഹരി വിരുദ്ധ പ്രസംഗം നടത്തി.

      എസ് പി സി കേഡറ്റുകൾ ലഹരിവിരുദ്ധ പ്ലക്കാഡുകളുമായി പദയാത്രയും നടത്തി.പോസ്റ്റർ രചന മത്സരം, പ്ലക്കാർഡ് നിർമ്മാണ മത്സരം എന്നിവയും സ്കൂൾ തലത്തിൽ  നടത്തിയിരുന്നു. എച്ച് എം ഇൻ ചാർജ് പ്രസാദ് എം കെ, പിടിഎ പ്രസിഡണ്ട് സനോജ് മാത്യു, സ്റ്റാഫ് സെക്രട്ടറി പ്രശാന്ത് വി എൻ,പോലീസ് ഓഫീസർ അനീഷ് ചെറുപുഴ, എസ് പി സി ഇൻചാർജ് സുഭാഷ് വൈ എസ്, ജോജിത പിജി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

No comments